പേടിച്ചാണോ ഈ പിൻമാറ്റം? ഓണത്തിന് മോഹൻലാൽ ബറോസുമായി എത്തില്ല!

കെ ആര്‍ അനൂപ്
ബുധന്‍, 14 ഓഗസ്റ്റ് 2024 (21:29 IST)
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസ് മാറ്റി എന്നാണ് പുതിയ റിപ്പോർട്ട്.ഓണത്തിന് ആദ്യം റിലീസ് പ്രഖ്യാപിച്ച സിനിമ കൂടിയായിരുന്നു ഇത്. ഇപ്പോൾ റിലീസ് തീയതിയിൽ മാറ്റം വന്നിരിക്കുകയാണ്. പുതിയ സിനിമകൾക്കായി മോഹൻലാൽ വഴി മാറി കൊടുക്കുകയാണ് എന്നാണ് വിവരം. അതേസമയം ബറോസ് പുതിയ റിലീസ് തീയതി കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒക്ടോബറിൽ സിനിമ എത്തുമെന്നാണ് പുതിയ വിവരം.
 
സെപ്റ്റംബർ 12നാണ് ബറോസ് റിലീസിന് എത്തും എന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ ആ ദിവസം പ്രദർശനത്തിന് എത്തില്ല എന്നാണ് എന്നാണ് പുതിയ വിവരം.ഒക്ടോബറിലാകും ബറോസ് റിലീസിന് എത്തുകയെന്നാണ് റിപ്പോർട്ടുകൾ. വൈകാതെ ഇതിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്.
 
കൂടുതൽ സിനിമകൾ സെപ്റ്റംബറിൽ റിലീസ് ചെയ്യുന്നതിനാൽ തിയറ്റർ ക്ലാഷ് ഒഴിവാക്കുന്നതിന് വേണ്ടിയാണ് റിലീസ് മാറ്റുന്നതെന്നാണ് റിപ്പോർട്ട്. ദ ഗോട്ട്, ലക്കി ഭാസ്കർ,അജയന്റെ രണ്ടാം മോഷണം തുടങ്ങിയ വമ്പൻ ചിത്രങ്ങൾ സെപ്റ്റംബറിൽ റിലീസ് ചെയ്യും. ഇതോടെ ബറോസ് നിർമാതാക്കൾ മാറ്റി ചിന്തിക്കാൻ തീരുമാനിച്ചു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article