2024 ഓണം റിലീസുകള്‍ ! നിങ്ങള്‍ കാത്തിരിക്കുന്ന സിനിമ ഈ ലിസ്റ്റില്‍ ഉണ്ടോ ?

കെ ആര്‍ അനൂപ്
ബുധന്‍, 14 ഓഗസ്റ്റ് 2024 (21:15 IST)
2024 ഓണം റിലീസായി ഒരുപിടി സിനിമകള്‍ ഇനി വരാനിരിക്കുന്നു.
 
ബസൂക്ക
 
ആരാധകരുടെ കാത്തിരിപ്പ് അവസാനിച്ചു. നടന്‍ മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമയായ ബസൂക്ക അപ്‌ഡേറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ഓണം റിലീസുകളില്‍ ആരാധകരുടെ ഫേവറിറ്റ് ആണ് ചിത്രം.നാളെ ഇത് സംബന്ധിച്ചുള്ള വിവരണങ്ങള്‍ പുറത്ത് വരും.ടീസര്‍ നാളെ എത്തും.
 
അജയന്റെ രണ്ടാം മോഷണം
 
ടോവിനോ തോമസ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എആര്‍എം (അജയന്റെ രണ്ടാം മോഷണം). സിനിമയുടെ റിലീസ് എപ്പോഴാണെന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസമായിരുന്നു നിര്‍മ്മാതാക്കള്‍ ഉത്തരം നല്‍കിയത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെങ്കിലും പ്രദര്‍ശന തീയതി ഇതുവരെ നിര്‍മാതാക്കള്‍ അറിയിച്ചിട്ടില്ല.60 കോടി ചെലവിട്ട് ത്രീഡിയിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.ടോവിനോയുടെ കരിയറിലെ ആദ്യ ട്രിപ്പിള്‍ റോള്‍ കൂടിയായ സിനിമയില്‍ സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി എന്നിവരാണ് നായികമാര്‍ എത്തുന്നത്.
 
ലക്കി ഭാസ്‌കര്‍
 
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ലക്കി ഭാസ്‌കര്‍ സെപ്റ്റംബര്‍ ഏഴിനാണ് റിലീസ്. വെങ്ക് അട്‌ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് സിനിമ കൂടിയാണിത്.  
 
ഗോട്ട്
 
വെങ്കട്ട് പ്രഭുവിന്റെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ദി ഗോട്ട്) റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സെപ്റ്റംബര്‍ 5 സിനിമ പ്രദര്‍ശനത്തിന് എത്തും. ഓണം റിലീസ് അല്ലെങ്കിലും ആരാധകര്‍ കാത്തിരിക്കുന്നത് സിനിമകളില്‍ ഓന്നാണ്. വരാനിരിക്കുന്ന ഴമലയാള സിനിമകള്‍ക്ക് വലിയൊരു എതിരാളി കൂടി ആയിരിക്കും ഈ സിനിമ.
 
 
 
  
 
 
 
 
 
 
 
2024 ഓണം റിലീസായി ഒരുപിടി സിനിമകള്‍ ഇനി വരാനിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article