ഓണം റിലീസ്!മേപ്പാടിയാന് ശേഷം വിഷ്ണു മോഹൻ,ബിജു മേനോന്റെ നായികയായി മേതിൽ ദേവിക

കെ ആര്‍ അനൂപ്
ബുധന്‍, 14 ഓഗസ്റ്റ് 2024 (19:53 IST)
മേപ്പാടിയാൻ എന്ന ചിത്രത്തിനുശേഷം ദേശീയ അവാർഡ് ജേതാവ് കൂടിയായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'കഥ ഇന്നുവരെ' ഒരുങ്ങുകയാണ്.ബിജു മേനോന്റെ നായികയായി പ്രശസ്ത നർത്തകി മേതിൽ ദേവിക അഭിനയിക്കുന്നു. ബിജു മേനോനാണ് നായകൻ.
 
മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നീ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.
 
 
ഓണം റിലീസാണ് സിനിമ. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ദിഖ്, രണ്‍ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article