സര്‍പ്രൈസ് അനൗണ്‍സ്‌മെന്റുമായി മമ്മൂക്ക, 'ബസൂക്ക'യുമായി ഓണം പിടിക്കാനെത്തുന്നു

അഭിറാം മനോഹർ

ചൊവ്വ, 13 ഓഗസ്റ്റ് 2024 (18:49 IST)
Bazooka
ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബസൂക്കയുടെ അപ്‌ഡേറ്റുമായി മെഗാ താരം മമ്മൂട്ടി. സിനിമയുടെ ടീസര്‍ സംബന്ധിച്ച അപ്‌ഡേറ്റുമായാണ് സിനിമയുടെ പോസ്റ്റര്‍ താരം പുറത്തുവിട്ടത്. 
 
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ രാവിലെ 10 മണിക്ക് സിനിമയുടെ ടീസര്‍ റിലീസാകുമെന്നാണ് അറിയിപ്പ്. തോക്കുമായി മാസായി നില്‍ക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്.നവാഗത സംവിധായകനും കലൂർ ഡെന്നീസിൻ്റെ മകനുമായ ഡിനോ ഡെന്നീസാണ് സിനിമയുടെ സംവിധായകൻ. മമ്മൂട്ടിക്ക് പുറമെ ഗൗതം മേനോനാണ് സിനിമയിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍