അമലയെ പ്രൊപ്പോസ് ചെയ്ത റിസോര്‍ട്ട് ഭര്‍ത്താവിന്റേതോ?ജഗത് ദേശായി ഒരു കോടീശ്വരന്‍, ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി

കെ ആര്‍ അനൂപ്
വെള്ളി, 9 ഫെബ്രുവരി 2024 (10:23 IST)
അമല പോളിനെ ഭര്‍ത്താവായ ജഗത് ദേശായി പ്രൊപ്പോസ് ചെയ്തത് ഗോവയിലെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു. തനി സിനിമ സ്‌റ്റൈലില്‍ മനോഹരമായിരുന്നു ജഗത് ദേശായിയുടെ ലവ് പ്രപ്പോസല്‍. അമലയുടെ പിറന്നാള്‍ ദിനത്തില്‍ ഞെട്ടിക്കുന്ന തരത്തില്‍ ആയിരുന്നു എല്ലാം ഒരുക്കിവെച്ചത്. പിന്നീട് ഇവരുടെ വിവാഹവും കഴിഞ്ഞു. ആദ്യ കണ്മണിക്കായി കാത്തിരിക്കുകയാണ് ദമ്പതിമാര്‍. അതിനിടെ ജഗതിയെ കുറിച്ച് കൂടുതല്‍ അറിയുവാനുള്ള തിരച്ചിലിലാണ് ആരാധകര്‍.
 
ജഗതിന്റെ സ്വന്തമാണോ ആ റിസോര്‍ട്ട്? അമ്മയുടെ ഭര്‍ത്താവ് കോടീശ്വരന്‍ ആണോ എന്ന് വരെയുള്ള ചോദ്യങ്ങള്‍ വന്നിരുന്നു. കമന്റുകള്‍ കൂടുതല്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ ജഗത് ദേശായി കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. 
 
താന്‍ ജോലി ചെയ്യുന്ന റിസോര്‍ട്ടില്‍ താമസ ബുക്ക് ചെയ്യാന്‍ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് ആയിരുന്നു അത്.
 
ഇപ്പോള്‍ ജഗത് ഗോവയിലാണ് താമസിക്കുന്നത്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഗുജറാത്ത് സ്വദേശിയാണ്. റിസോര്‍ട്ടിലാണ് ജഗത് ജോലി ചെയ്യുന്നത്. താന്‍ ജോലിചെയ്യുന്ന സ്ഥലത്തെ റിസോര്‍ട്ടില്‍ വന്ന് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബുക്കിങ്ങിനായി ഡി.എം ചെയ്യുക എന്നും ജഗത് കുറിച്ചിരുന്നു. താനൊരു സംരംഭകനാണെന്നും ജഗത് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
 
  
 

അനുബന്ധ വാര്‍ത്തകള്‍

Next Article