' ക്ലൈമാക്‌സില്‍ പുള്ളിക്കാരി (രതി) ഇങ്ങനെ സര്‍പ്പക്കാവ് അടിച്ചുവാരുകയാണ്. അപ്പോള്‍ പപ്പു വന്നിട്ട് എന്റെ പിന്നില്‍ അടിക്കുന്നുണ്ട്. അത് എത്ര ടേക്ക് എടുത്തെന്ന് മാത്രം ഇവനോട് ചോദിക്ക്? (ശ്വേത ചിരിക്കുന്നു). അഭിനയിക്കുന്ന നേരത്തെ ഇവന്‍ അടിയോടടി ! 'എടാ ഇത് എന്റെ സ്വന്തമാണ്, പ്ലാസ്റ്റിക്കൊന്നും അല്ല' എന്ന് ഞാന്‍ ഇവനോട് പറഞ്ഞു. ഇവന്‍ ആകെ അസ്വസ്ഥനായിട്ട് അടിയുടെ കൂടെ കൈ വിറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇവന്‍ ഇങ്ങനെ അടിച്ചടിച്ച് എന്റെ പിന്നില്‍ ചുവപ്പ് നിറമായി എന്ന് സംവിധായകന്‍ രാജീവേട്ടനോട് ഞാന്‍ പറഞ്ഞു,' ശ്വേത പറഞ്ഞു.