‘ജോളി’യാകാന്‍ മഞ്ജു വാര്യര്‍ ‍? മമ്മൂട്ടിയുടെ സിബി‌ഐയില്‍ മഞ്ജു വില്ലത്തി ?

ജിഷിന്‍ വര്‍ഗീസ്
വ്യാഴം, 24 ഒക്‌ടോബര്‍ 2019 (15:34 IST)
അപ്രതീക്ഷിതമായ പല നീക്കങ്ങളും മലയാള സിനിമയുടെ അണിയറയില്‍ നടക്കുന്നതായി സൂചന. മമ്മൂട്ടിയുടെ ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ അഭിനയിക്കാന്‍ സാധ്യത. കെ മധു സംവിധാനം ചെയ്യുന്ന ‘സിബിഐ’ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായേക്കും.
 
കൂടത്തായി പരമ്പരക്കൊലപാതകത്തെ ആധാരമാക്കിയാണ് എസ് എന്‍ സ്വാമി ഈ തിരക്കഥ ഒരുക്കുന്നതെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കൂടത്തായി കേസിലെ പ്രതി ജോളി ജോസഫിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായാവും മഞ്ജു എത്തുക. കരിയറില്‍ ആദ്യമായി നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കും എന്ന പ്രത്യേകതയും അതിനുണ്ടാവും.
 
മലയാള സിനിമയിലെ സാഹചര്യങ്ങള്‍ അപ്രതീക്ഷിതമായി മാറിയ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ നായികയായി മഞ്ജു എത്താന്‍ സാഹചര്യം തെളിയുന്നതെന്നാണ് സൂചന. മുമ്പ് പലപ്പോഴും ഈ ജോഡിയെ അവതരിപ്പിക്കാന്‍ പല പ്രമുഖ സംവിധായകരും ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല. 
 
മമ്മൂട്ടി സേതുരാമയ്യരായി അഞ്ചാം തവണയും എത്തുന്ന സിനിമ ‘ബാസ്കറ്റ് കില്ലിംഗ്’ എന്ന നൂതനമായ ശൈലിയിലുള്ള കൊലപാതക രീതി അവതരിപ്പിക്കും. സ്വര്‍ഗചിത്രയായിരിക്കും ഈ സിനിമ നിര്‍മ്മിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

Next Article