പുലിമുരുകന്‍ ടീം വീണ്ടും ഒന്നിക്കുന്ന ഒരു പ്രൊജക്ട് സംഭവിക്കാന്‍ പോകുന്നു എന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപ്പാടം നേരത്തേ അറിയിച്ചിരുന്നു. അതൊരു വലിയ സിനിമയാണ്. ഒരുപാട് നാള്‍ ആ സിനിമയുടെ ഷൂട്ടിംഗ് തന്നെ വേണ്ടിവരും. എമ്പുറാന്‍ ഉള്‍പ്പടെയുള്ള വലിയ സിനിമകള്‍ മോഹന്‍ലാലിനായി കാത്തുനില്‍ക്കുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയും ഉടന്‍ ആരംഭിക്കാനുണ്ട്. അതുകൊണ്ടുതന്നെ വൈശാഖിന്‍റെ മോഹന്‍ലാല്‍ ചിത്രത്തിന് അടുത്ത വര്‍ഷമെങ്കിലും തുടക്കം കുറിക്കാന്‍ സാധ്യത കുറവാണ്.
മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രമായ മധുരരാജ കഴിഞ്ഞതിന് ശേഷമുള്ള സിനിമയാണ് എന്നതുകൊണ്ടുതന്നെ 30 കോടിയിലധികം ബജറ്റ് വരുന്ന ഒരു പ്രൊജക്ടായിരിക്കും ഇത്. ആക്ഷനും ഫാമിലി സെന്‍റിമെന്‍റ്സിനും പ്രാധാന്യം നല്‍കുന്ന സിനിമ അടുത്ത വര്‍ഷം തന്നെ പ്രാവര്‍ത്തികമാക്കുമെന്നാണ് സൂചനകള്‍. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.