തള്ളി മറിച്ച കളക്ഷൻ കണക്കുകൾ എല്ലാം ശരിയോ? പുഷ്പ 2 നിർമാതാക്കളുടെ വസതികളിൽ ആദായനികുതി വകുപ്പ് റെയ്‌ഡ്‌

നിഹാരിക കെ.എസ്

ചൊവ്വ, 21 ജനുവരി 2025 (14:23 IST)
അല്ലു അർജുൻ നായകനായ പുഷ്പ 2 ദി റൂളിൻ്റെ നിർമാതാക്കളുടെ വസതികളിൽ ആദായനികുതി വകുപ്പ് റെയ്‌ഡ്‌. പ്രൊഡ്യൂസർമാരായ മൈത്രി മൂവി മേക്കേഴ്സിന്റെ വസതികളിലാണ് റെയ്‌ഡ് നടത്തിയത്. നികുതി വെട്ടിപ്പ് നടന്നുവെന്ന സംശയത്തിലാണ് റെയ്‌ഡ് നടത്തിയതെന്നാണ് വിവരം. പുഷ്പ 2 ദി റൂൾ കൂടാതെ, ജനത ഗാരേജ്, പുഷ്‌പ: ദി റൈസ് എന്നിവയുൾപ്പെടെ നിരവധി സിനിമകൾ മൈത്രി പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ചിട്ടുണ്ട്. 
 
പുഷ്പ 2 പാൻ ഇന്ത്യൻ തലത്തിലും അന്താരാഷ്ട്ര മാർക്കറ്റിലുമായി 1800 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു. രാം ചരണ്‍ നായകനായി ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചർ 400 കോടിയോളം ബജറ്റിലാണ് ഒരുക്കിയത്. ചിത്രം വലിയ ഹിറ്റ് ആയില്ലെങ്കിലും, ദിൽ രാജുവിന്‍റെ മറ്റൊരു ചിത്രം സംക്രാന്തി വസ്തുന്നം വൻ ഹിറ്റാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍. 
 
തെലുങ്ക് തമിഴ് സിനിമ രംഗത്ത് വന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന രണ്ട് പ്രൊഡ‍ക്ഷന്‍ ഹൗസുകളാണ്  യർനേനി നാനിയുടെ മൈത്രി മൂവിമേക്കേര്‍സും, ദില്‍ രാജുവിന്‍റെ എസ്.വി ക്രിയേഷന്‍സും. അജിത്ത് കുമാര്‍ നായകനായി ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രം തമിഴില്‍ മൈത്രി നിര്‍മ്മിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍