ബെംഗലൂരു: ഷൂട്ടിങ്ങിന്റെ പേരിൽ കർണാടകയിലെ ഗവിഗുഡ്ഡയിലെ വനമേഖല നശിപ്പിക്കുന്നതായി ആരോപണം. ഋഷബ് ഷെട്ടിയുടെ കാന്താര: ചാപ്റ്റര്‍ 1 (കാന്താര 2 എന്നും അറിയപ്പെടുന്നു) എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് മൂലം പ്രദേശത്തെ വനപ്രദേശത്ത് വലിയ നാശനഷ്ടം ഉണ്ടായെന്നാണ് ആരോപണം. ഇവിടുത്തെ ജനവാസ മേഖലയിലെ പ്രാന്തപ്രദേശത്താണ് ഷൂട്ടിന് അനുമതി ലഭിച്ചതെങ്കിലും കാട് കയ്യേറി ഷൂട്ടിംഗ് നടത്തിയെന്നാണ് ആരോപണം.
യുവാവിനെ ആക്രമിച്ചത് നാട്ടുകാര്‍ക്കിടയില്‍ രോഷം ഉയര്‍ത്തിയിട്ടുണ്ട്. കാന്താര 2 ചിത്രീകരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും അണിയറപ്രവർത്തകർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സംഭവത്തിൽ യെസലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഷൂട്ടിംഗ് സംഘത്തിനെതിരെ നടപടിയെടുക്കുമെന്നും അല്ലെങ്കില്‍ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.