'വർഷങ്ങളായി ടോർച്ചർ അനുഭവിക്കുന്നു, മനസിന് സമാധാനം കിട്ടിയ ദിവസം': പ്രതികരിച്ച് ഹണി റോസ്

നിഹാരിക കെ.എസ്
ബുധന്‍, 8 ജനുവരി 2025 (13:41 IST)
സൈബർ അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ പ്രതികരിച്ച് നടി ഹണി റോസ്. മുഖ്യമന്ത്രി വാക്ക് പാലിവെന്ന് ഹണി റോസ് പറഞ്ഞു. നടപടി എടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതായും ഹണി റോസ് പറഞ്ഞു. പഴുതടച്ച അന്വേഷണമാണ് ഇത്രയും പെട്ടന്ന് നിയമ നടപടി കൈക്കൊള്ളാൻ കാരണമായതെന്നും ഹണി പറഞ്ഞു.
 
ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്നും ഹണി റോസ് പറഞ്ഞു. തന്‍റെ പ്രതികരണം കുറച്ചുകൂടി നേരത്തെയാകണം എന്ന് തോന്നി. മനസിന് സമാധാനം കിട്ടിയ ദിവസമാണ് ഇന്ന്. അത്രയും വലിയ ടോര്‍ച്ചര്‍ വര്‍ഷങ്ങളായി ഞാന്‍ അനുഭവിക്കുകയായിരുന്നു, അതില്‍ നിന്നും മറ്റും പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കാം ബോബി ചെമ്മണ്ണൂര്‍ എന്ന വ്യക്തി ഞാന്‍ നിന്ന ഒരു വേദിയില്‍ വച്ച് മോശമായ പല പരാമര്‍ശങ്ങളും നടത്തിയതെന്ന് ഹണി റോസ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article