'അവൻ വേറെ കെട്ടി പോയി കൊച്ചേ, അവൾ കേൾക്കില്ലേ ഇത്, നീ വിട്': ഡിവോഴ്‌സിന്റെ കാരണം കുത്തികുത്തി ചോദിച്ച ആങ്കറോട് അർച്ചന കവി

നിഹാരിക കെ.എസ്
ബുധന്‍, 8 ജനുവരി 2025 (13:03 IST)
2016 ലായിരുന്നു നടി അർച്ചന കവിയുടെ വിവാഹം. സ്റ്റാന്റ് അപ് കൊമേഡിയനും അവതാരകനുമായ അബീഷ് മാത്യു ആയിരുന്നു അർച്ചനയുടെ ഭർത്താവ്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടില്ല. ഇരുവരും വൈകാതെ തന്നെ ഡിവോഴ്സ് നേടി. വിവാഹമോചനത്തിന് ശേഷം കടുത്ത ഡിപ്രഷനിലായിരുന്നു നടി. 
 
വിവാഹം, ഡിവോഴ്സ്, ഡിപ്രഷൻ, അതിൽ നിന്നും കരകയറൽ എല്ലാം കൂടി ഏകദേശം പത്ത് വർഷത്തോളമെടുത്തുവെന്ന് അർച്ചന പറയുന്നു. ഇപ്പോഴിതാ തന്റെ ഡിവോഴ്സിനെ കുറിച്ച് കൂടുതൽ സംസാരിക്കുകയാണ് നടി. 10 വർഷത്തിന് ശേഷം നടി തിരിച്ചുവരവ് നടത്തിയ ഐഡന്റിറ്റി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ താരത്തിന്റെ വാക്കുകളിലേക്ക്
 
'ഞാനും അബീഷും ഫാമിലി ഫ്രണ്ട്സ് ആയിരുന്നു. പക്ഷെ വിവാഹം വ്യത്യസ്തമാണ്. ഒരു കൂരക്ക് കീഴിൽ ജീവിക്കുമ്പോഴാണ് നമ്മുക്ക് ഒരു വ്യക്തിയെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുന്നത്. അബീഷോ ഞാനും മോശം വ്യക്തികളായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല. പക്ഷെ ഞങ്ങൾ സുഹൃത്തുക്കൾ മാത്രമായി ഇരിക്കുന്നതായിരുന്നു നല്ലത്. അടുത്ത സ്റ്റെപ്പിലേക്ക് പോകാൻ പാടില്ലായിരുന്നു', താരം പറഞ്ഞു. വീണ്ടും അവതാരക കുത്തിചോദിച്ചപ്പോൾ നടിയുടെ മറുപടി ഇങ്ങനെയായിരുന്നു. 'അവൻ വേറെ കെട്ടി പോയി കൊച്ചേ, അവൾ കേൾക്കുന്നില്ലേ ഇത്, അവന് ഇനിയും കെട്ടാൻ പറ്റില്ല, നീ വിട്.
 
ഡിവോഴ്സ് ചെയ്യാനുണ്ടായ കാര്യമൊക്കെ എന്റെ വ്യക്തിപരമായ വിഷയമാണ്. അതൊന്നും ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് വിളിച്ച് പറയാൻ ഞാൻ താത്പര്യപ്പെടുന്നില്ല. എന്തുകൊണ്ടോ നമ്മുക്കിടയിൽ വിവാഹം വർക്കായില്ല. പക്ഷെ വളരെ ഡീസന്റായൊരു ഡിവോഴ്സ് ആയിരുന്നു. വിവാഹവും ഡീസന്റ് ആയിരുന്നു, ഡിവോഴ്സും അതെ. എന്നെ സംബന്ധിച്ച് രണ്ടും അഭിമാനമാണ്. കാരണം ഒരിക്കലും ഞങ്ങൾ പരസ്പരം പൊതുഇടത്ത് വിമർശിച്ചിട്ടില്ല, ചീത്ത പറഞ്ഞിട്ടില്ല, പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു. ഇപ്പോൾ അബീഷ് വിവാഹതിനാണ്.
 
പിന്നെ നമ്മുക്കൊരു ജീവിതമല്ലേ ഉള്ളൂ, ന്തിനാണ് നമ്മൾ അതൊക്കെ വെറുതെ കോംപ്ലിക്കേറ്റഡ് ആക്കുന്നത്. ബ്രേക്കപ്പ് തന്നെ അത്ര എളുപ്പമല്ല, ഡിവോഴ്സ് തീർച്ചയായും അല്ല. എനിക്ക് വളരെ നല്ലൊരു കുടുംബം ഉണ്ട്. നല്ലൊരു സൗഹൃദവലയം ഉണ്ട്. ഡിവോഴ്സിന് കുടുംബം വളരെ അധികം പിന്തുണച്ചിരുന്നു. മാതാപിതാക്കളോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ട്. അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊന്നും അവർ ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല. അടിപൊളിയായിരുന്നു അവർ. അങ്ങനെയൊരു മാതാപിതാക്കളെ കിട്ടുകയെന്നത് ശരിക്കും അനുഗ്രമാണ്. എല്ലാവരുടേയും മാതാപിതാക്കൾ ഇങ്ങനെയാണെന്നാണ് കരുതിയത്. എന്നാൽ വീട്ടിൽ നിന്നും മാറി നിന്ന് മറ്റുള്ളവരുടെ മാതാപിതാക്കളുമായി ഇടപെട്ടപ്പോഴാണ് ചിലർ മക്കളിൽ നിന്ന് ഒരു ഗ്യാപ് ഇട്ടിരുന്നുവെന്നൊക്കെ തിരിച്ചറിയുന്നത്. ഇതെല്ലാം കൊണ്ട് എനിക്ക് എന്റെ മാതാപിതാക്കളോടുള്ള ബഹുമാനം കൂടി.
 
പിഎംഎസ് എല്ലാവർക്കും ഉണ്ടാകും. അതുക്ക് മേലെയായിരുന്നു എന്റെ മെഡിക്കൽ കണ്ടീഷൻ. പിന്നെ എനിക്ക് ബൈപോളാർ അവസ്ഥയും ഉണ്ടായിരുന്നു. ചിരിയും കരച്ചിലുമായിരുന്നു എന്റെ ഇമോഷൻ. ഇത് രണ്ടും അതിന്റെ എക്സ്ട്രീം അവസ്ഥയിൽ അനുഭവിച്ചിട്ടുണ്ട്. ഇമോഷൻസ് നമ്മുടെ കൺട്രോളിൽ നിൽക്കാത്ത അവസ്ഥയായിരുന്നു. ഡിപ്രഷൻ സ്റ്റേജിലേക്ക് പോയിരുന്നു. ഞാൻ മരുന്ന് എടുക്കുന്നുണ്ട്. ഇപ്പോഴും', നടി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article