ടൊവിനോ തോമസ്, തൃഷ കൃഷ്ണ തുടങ്ങിയവർ കേന്ദ്രകഥാപാത്രമായ ഐഡന്റിറ്റി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. 2025 ലെ ആദ്യത്തെ മലയാളം റിലീസ് ആയിരുന്നു ഇത്. ചിത്രത്തിനായി നടത്തിയ പ്രൊമോഷനുകളിൽ ഒന്നും തൃഷ പങ്കെടുത്തിരുന്നില്ല. അതിന്റെ കാരണം ചോദിച്ചപ്പോള്‍ ടൊവിനോ തോമസ് വ്യക്തമായ മറുപടി നല്‍കി. നാളെ മുതൽ തൃഷയും പ്രമോഷനിൽ പങ്കുചേരുമെന്നാണ് സൂചന.
'ഞങ്ങള്‍ ഈ പ്രമോഷന്‍ പരിപാടി പ്ലാന്‍ ചെയ്ത സമയത്ത് തൃഷയ്ക്ക് ഒരു സ്വകാര്യ നഷ്ടം സംഭവിച്ചു. അവര്‍ വളരെ സ്‌നേഹത്തോടെ എടുത്ത് വള്‍ത്തിയ, വര്‍ഷങ്ങളായി കൂടെയുള്ള അവരുടെ പെറ്റ് ഡോഗ് മരണപ്പെട്ടു. ആ വിഷമത്തില്‍ താന്‍ സിനിമകളില്‍ നിന്നെല്ലാം ചെറിയ ബ്രേക്ക് എടുക്കുന്നതായി തൃഷ ഔദ്യോഗികമായി അറിയിച്ചിട്ടുള്ള കാര്യമാണ്.
ഒരു പെറ്റ് ലവര്‍ എന്ന നിലയില്‍ തീര്‍ച്ചയായും എനിക്ക് അത് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. അത് ദൗര്‍ഭാഗ്യകരമായത്, ഈ സിനിമയുടെ പ്രമോഷന്‍ സമയത്തായിപ്പോയി എന്നത് മാത്രമാണ്. അതല്ലാതെ നോക്കുന്ന സമയത്ത് അങ്ങനെ ഒരു വേദന അത് അനുഭവിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ അറിയൂ. വര്‍ഷങ്ങളോളം സ്‌നേഹിച്ച് വളര്‍ത്തിയ ഒരു പെറ്റ് ഇല്ലാതാവുമ്പോഴുള്ള വിഷമം. അത് മനസ്സിലാക്കാതെ, ഇല്ല സിനിമയുടെ പ്രമോഷന് വന്നേ പറ്റൂ എന്ന് നിര്‍ബന്ധിക്കാന്‍ ഞാന്‍ ആ കൂട്ടത്തിലല്ല' ടൊവിനോ വ്യക്തമാക്കി.