കേട്ടത് തെറ്റാണ്, NBK109-ല്‍ ദുല്‍ഖര്‍ ഇല്ല! ആക്ഷന്‍ എന്റര്‍ടെയ്നറുമായി ബാലയ്യ

കെ ആര്‍ അനൂപ്
വ്യാഴം, 7 മാര്‍ച്ച് 2024 (15:23 IST)
NBK109
തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ.സംവിധായകന്‍ കെ.എസ്.രവീന്ദ്രനൊപ്പമായിരിക്കും ബാലയ്യയുടെ അടുത്ത ചിത്രം എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഈ ആക്ഷന്‍ എന്റര്‍ടെയ്നറില്‍ ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കും എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പ്രചരിച്ച കാര്യം തെറ്റാണ്.
 
ദുല്‍ഖറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം അനുസരിച്ച് നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കില്ല.ALSO READ: ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ പിന്മാറ്റം,തഗ് ലൈഫ് ലൈഫ് ഒഴിവാക്കാന്‍ കാരണം? ജോജുവും ഐശ്വര്യയും കമല്‍ഹാസന്‍ ചിത്രത്തില്‍ ഉണ്ടാകും
 
നന്ദമൂരി ബാലകൃഷ്ണയുടെ 109-ാമത്തെ ചിത്രമാണ് ഇത്. ഇതിനോടകം തന്നെ ചിത്രീകരണം ആരംഭിച്ച ഒരു ഷെഡ്യൂളും നിര്‍മാതാക്കള്‍ പൂര്‍ത്തിയാക്കി. ഊട്ടിയില്‍ ബാലയ്യയുടെ ആക്ഷന്‍ സീക്വന്‍സും ചിത്രീകരിച്ചു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഷൂട്ടിങ്ങിന് ഇടവേള നല്‍കിയിരിക്കുകയാണ് നടന്‍.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article