അല്ലു അര്‍ജുന്റെ ജനപ്രീതി ഇടിഞ്ഞോ?നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് നടന്‍, ഒന്നാം സ്ഥാനത്ത് മാറ്റമില്ലാതെ പ്രഭാസ്

കെ ആര്‍ അനൂപ്

ശനി, 16 മാര്‍ച്ച് 2024 (15:56 IST)
ബാഹുബലിയുടെ വരവോടെ തെലുങ്ക് സിനിമ ലോകം അടുത്തത് എന്താണ് പോകുന്നതെന്ന് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ സിനിമയുടെ മുഖമായി പതിയെ ടോളിവുഡിനെ മാറ്റാന്‍ അവിടുത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി.
തെലുങ്ക് സിനിമയ്ക്ക് ഹിന്ദി നാടുകളിലും വലിയ സ്വീകാര്യത ലഭിക്കുവാന്‍ തുടങ്ങി. പുഷ്പ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ഇപ്പോഴിതാ തെലുങ്ക് സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള പുരുഷ നടന്മാരുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്.
 
പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ ഫെബ്രുവരിയിലെ ലിസ്റ്റ് ആണ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ മാസത്തെ താരങ്ങളുടെ ജനപ്രീതി നോക്കിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. ജനുവരിയിലെ പട്ടികയില്‍ നിന്ന് വലിയ മാറ്റങ്ങള്‍ ഒന്നും ഫെബ്രുവരിയില്‍ വന്നിട്ടില്ല. എടുത്തുപറയേണ്ടത് രണ്ടേ രണ്ട് മാറ്റങ്ങളാണ്.
 
ജനുവരിയില്‍ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന അല്ലു അര്‍ജുന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജനുവരിയില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന ജൂനിയര്‍ എന്‍ടിആറിന് ഒരു സ്ഥാനം മെച്ചപ്പെടുത്താനായി. നിലവില്‍ അദ്ദേഹം മൂന്നാം സ്ഥാനത്താണ്. ജനപ്രീതിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ആരാണെന്ന് അറിയാമോ ?
 
ബാഹുബലി നടന്‍ പ്രഭാസ് തന്നെയാണ് ജനുവരിയിലെ എന്നപോലെ ഫെബ്രുവരിയിലും ഒന്നാമത്. രണ്ടാം സ്ഥാനം തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവാണ്. അഞ്ചാം സ്ഥാനത്ത് യുവനടന്‍ രാം ചരണും ആറാമത് പവന്‍ കല്യാണമാണ്.
 
ഏഴാമത് നാനി. എട്ടാമത് രവി തേജയും ഒന്‍പതാമത് വിജയ് ദേവരകൊണ്ടയും. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി പത്താം സ്ഥാനത്താണ്. തുടര്‍ പരാജയങ്ങള്‍ നേരിട്ട പ്രഭാസിന് സലാര്‍ വിജയം കൊണ്ടുവന്നു.
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍