'ആ സൗഹൃദം വന്നതിന് ശേഷം എനിക്ക് ഒരു ട്രസ്റ്റ് വന്നതിന് ശേഷമാണ് സിനിമ ഷൂട്ട് ചെയ്തത്. ഞാന്‍ ആ സിനിമയില്‍ ഒട്ടും വസ്ത്രമില്ലാതെ ഒന്നും അല്ല നിന്നത്. ആള്‍ക്കാര്‍ ഒക്കെ എങ്ങനെയാണ് അങ്ങനെ ധരിച്ച് വെച്ചതെന്ന് എനിക്ക് അറിയില്ല. ഒത്തിരി സാങ്കേതികതയുടെ സഹായത്തോടെ കൂടിയാണ് അത് ചെയ്തത്. ശരീരത്തിന്റെ നിറത്തിലുള്ള ഷോര്‍ട്സും കാര്യങ്ങളുമൊക്കെ ഞാന്‍ ധരിച്ചിരുന്നു.എന്നിരുന്നാല്‍ പോലും ഇത്തരം ഒരു ചിത്രം ചെയ്യാന്‍ നിങ്ങള്‍ക്ക് നല്ല കോണ്‍ഫിഡന്‍സ് വേണം. ആണായാലും പെണ്ണായാലും നമ്മുടെ ഒക്കെ കോണ്‍ഫിഡന്‍സ് ഘടകം ആണ് നമ്മുടെ മുടി, വസ്ത്രം ഒക്കെ. നമ്മള്‍ ഒക്കെ അതിന്റ പിന്നില്‍ ഒളിക്കുന്നവരാണ്. അതില്‍ നിന്ന് പുറത്ത് വരിക എന്ന് പറഞ്ഞാല്‍ അതിന് നല്ല ധൈര്യം വേണം'- അമല പോള്‍ അഭിമുഖത്തിനിടെ പറഞ്ഞു.