വിവാദങ്ങള്‍ പടിക്ക് പുറത്ത്; ഹനാന് മൂന്ന് സിനിമകളില്‍ കൂടി അവസരം

Webdunia
ശനി, 28 ജൂലൈ 2018 (19:57 IST)
കോളേജ് പഠനത്തിനിടെ മത്സ്യവ്യാപാരം നടത്തി ജീവിത പ്രതിസന്ധികള്‍ തരണം ചെയ്‌ത ഹനാന് മൂന്ന് സിനിമകളിൽ അവസരം. പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അവസരം ലഭിച്ചതിനു പിന്നാലെയാണ് അടുത്ത മൂന്ന് സിനിമകളിൽ കൂടി ഹനാന് അവസരം ലഭിച്ചത്.

കുഞ്ചാക്കോ ബോബന്‍ നായകനാ‍യ കുട്ടനാടൻ മാർപാപ്പയുടെ നിർമാതാവ് നൗഷാദ് ആലത്തൂരിന്റെ അടുത്ത മൂന്ന് സിനിമകളിലാണ് ഹനാൻ മുഖം കാണിക്കുക. മൂന്ന് ചിത്രങ്ങളിലും അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ആകുകയും ചെയ്‌തു.

സൗബിൻ താഹിർ നായകനാകുന്ന അരക്കള്ളൻ മുക്കാൽ കള്ളൻ, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന മിഠായിത്തെരുവ്, വൈറല്‍ 2019 എന്നിവയാണ് നൗഷാദ് ആലത്തൂരിന്റെ അടുത്ത മുന്ന് സിനിമകള്‍. ഈ ചിത്രങ്ങളിലാ‍കും  ഹനാന്‍ എത്തുക.

അനുബന്ധ വാര്‍ത്തകള്‍

Next Article