'ഒരാള്‍ എന്റെ പിന്നാലെ നടന്നിരുന്നു, എനിക്ക് അയാളോട് പ്രണയമാണെന്ന് പറഞ്ഞുനടന്നു'; നടി ഗായത്രി സുരേഷ്

Webdunia
ഞായര്‍, 5 ജൂണ്‍ 2022 (15:59 IST)
തന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് ഒരാള്‍ പിന്നാലെ നടന്ന് ശല്യം ചെയ്ത അനുഭവം വിവരിച്ച് നടി ഗായത്രി സുരേഷ്. ഫ്‌ളവേഴ്‌സ് ടിവിയിലെ 'ഒരു കോടി' എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. 
 
ബാങ്കില്‍ ജോലി ചെയ്തിരുന്ന കാലത്ത് തന്റെ പിറകെ ഒരാള്‍ നടക്കുമായിരുന്നെന്നാണ് ഗായത്രി പറയുന്നത്. പോകുന്ന സ്ഥലത്തെല്ലാം പിന്നാലെ വരും. ഞാന്‍ താമസിക്കുന്ന ഫ്‌ളാറ്റിനു താഴെ മുറിയെടുത്ത് താമസം തുടങ്ങി. അടിക്കടി വന്ന് വാതിലില്‍ മുട്ടും. ബാങ്കില്‍ എല്ലാവരോടും പറഞ്ഞത് ഞാന്‍ അയാളെ പ്രണയിച്ച്, സിനിമയില്‍ എത്തിയപ്പോള്‍ ചതിച്ചു എന്നാണ്. അത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നീട് അഭിമുഖങ്ങളില്‍ ഈ സംഭവം പറയാന്‍ തുടങ്ങിയതോടെ അയാള്‍ പിന്നാലെ നടക്കുന്നതും ശല്യം ചെയ്യുന്നതും അവസാനിപ്പിച്ചെന്നും ഗായത്രി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article