ഫസ്റ്റ് ലവ് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍,വണ്‍ വേ പ്രണയമായിരുന്നു, അവളോട് പറഞ്ഞില്ല, പഴയ ഇഷ്ടത്തെക്കുറിച്ച് ആന്റണി വര്‍ഗീസ്

കെ ആര്‍ അനൂപ്
ബുധന്‍, 14 ഫെബ്രുവരി 2024 (09:15 IST)
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു നടന്‍ ആന്റണി വര്‍ഗീസിന്റെ ഉള്ളില്‍ പ്രണയം പൊട്ടിമുളച്ചത്. ആരോടും പറയാതെ അതുകൊണ്ട് നടന്നു വര്‍ഷങ്ങളോളം. ഉള്ളിലെ പ്രണയം തുറന്നു പറയാന്‍ പേടിയായിരുന്നു നടന്. ട്യൂഷന്‍ ക്ലാസില്‍ മൊട്ടിട്ട പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ് ആന്റണി വര്‍ഗീസ്.
 
'എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു എനിക്ക് ആദ്യത്തെ ക്രഷ് ഉണ്ടാകുന്നത്. പക്ഷേ ഞാന്‍ പേര് പറയുന്നില്ല. ഇനി ഞാന്‍ പേര് പറഞ്ഞിട്ട് അവളുടെ കുടുംബം എങ്ങാനും കലങ്ങിയാലോ എന്നാണ് എന്റെ പേടി.ഞാന്‍ പഠിച്ച ട്യൂഷന്‍ ക്ലാസ്സില്‍ വന്നുകൊണ്ടിരുന്ന ഒരു കുട്ടിയാണ്. എനിക്ക് അന്ന് അവളെ ഭയങ്കര ഇഷ്ടമായിരുന്നു. ശരിക്കും പറഞ്ഞാല്‍ അതൊരു വണ്‍ വേ പ്രണയമായിരുന്നു. ഞാന്‍ ഈ കഴിഞ്ഞ ഇടയില്‍ ഞാന്‍ പിന്നെയും അവളെ കണ്ടിരുന്നു. ഇപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുമായി. ALSO READ: 'ഇതാണ് എന്റെ പ്രണയം'; ഭാര്യയ്ക്ക് വാലന്റൈന്‍സ് ഡേ ആശംസകളുമായി ആന്റണി വര്‍ഗീസ്
 
വീണ്ടും കണ്ടപ്പോള്‍ ഞാന്‍ അവളോട് പറഞ്ഞിരുന്നു എനിക്ക് അവളെ ഭയങ്കര ഇഷ്ടമായിരുന്നുവെന്ന്. കാരണമെന്തെന്ന് വെച്ചാല്‍ അന്നൊക്കെ പ്രണയം തുറന്നു പറയാന്‍ ഭയങ്കര പേടിയായിരുന്നു. ശരിക്കും പറഞ്ഞാല്‍ തുറന്നുപറയാനുള്ള മടി അല്ല പേടി തന്നെയാണ് അതിന്റെ കാരണം. സത്യത്തില്‍ എനിക്ക് അവളോട് ഭയങ്കര ഇഷ്ടമായിരുന്നു. ഡിഗ്രി ഫസ്റ്റ് ഇയര്‍ വരെയൊക്കെ ആ പ്രണയം ഞാന്‍ മനസ്സില്‍ കൊണ്ടു നടന്നു. എന്നാല്‍ അതിനിടയില്‍ ഒരു തവണ ഞാന്‍ സെമിനാരിയില്‍ പോയി. അങ്ങനെ പ്രണയം ഡൗണായി പോയി. ഒരു വര്‍ഷം ഞാന്‍ പോകാതെ വന്നപ്പോള്‍ അവള്‍ ആണെങ്കില്‍ സീനറാക്കുകയും ചെയ്തു.ALSO READ: Actress Jayasudha: ഇഷ്ടത്തിലെ പാട്ട് ടീച്ചറെ ഓര്‍മയില്ലേ? ആദ്യ ബന്ധം വേര്‍പ്പെടുത്തി നിതിന്‍ കപൂറിന്റെ ജീവിത പങ്കാളിയായി; നടി ജയസുധയുടെ ജീവിതം ഇങ്ങനെ
 
അപ്പോള്‍ ഞാന്‍ അവളുടെ പിന്നാലെ നടക്കുന്നത് പയ്യെ പയ്യെ അങ്ങോട്ട് കുറച്ചു. അതൊക്കെ കഴിഞ്ഞിട്ട് കുറേ വര്‍ഷങ്ങളായി. പക്ഷേ പിന്നീട് ഒരു തവണ ഞാന്‍ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ അവള്‍ കൊച്ചിനെയും കൊണ്ടൊക്കെ വന്നിരിക്കുന്നു. അപ്പോഴത്തെ എന്റെ അവസ്ഥയൊന്നും പറയാന്‍ പോലും പറ്റില്ല. ശരിക്കും ഞാന്‍ ദൈവത്തെ വിളിച്ചു പോയി. എന്തായാലും അതൊക്കെ കാണുമ്പോള്‍ നമുക്ക് ഒരു വിഷമം ഉണ്ടാകുമല്ലോ. സ്വാഭാവികമായും കിട്ടാത്ത മുന്തിരി പുളിക്കും അല്ലോ' ആന്റണി വര്‍ഗീസ് പറഞ്ഞു.ALSO READ: 'ഇതാണ് എന്റെ പ്രണയം'; ഭാര്യയ്ക്ക് വാലന്റൈന്‍സ് ഡേ ആശംസകളുമായി ആന്റണി വര്‍ഗീസ്
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article