ഞായറാഴ്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം 2.7 കോടി രൂപയാണ് നേടിയത്.
2024 ഫെബ്രുവരി 12 തിങ്കളാഴ്ച സിനിമയുടെ മലയാളം ഒക്യുപ്പന്‍സി 43.29% ആണ്. മമിതയാണ് നായിക. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഹൈദരാബാദ് പശ്ചാത്തലമാക്കി ഒരുക്കിയ റൊമാന്റിക് കോമഡി ചിത്രമാണ് 'പ്രേമലു'. തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.ഗിരീഷ് ഏ ഡി, കിരണ്‍ ജോസി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.