ആവേശം നിറച്ച് 'പകിട' പോസ്റ്ററും എത്തി,'ഭ്രമയുഗം' റിലീസിന് ഇനി 2 ദിവസം

കെ ആര്‍ അനൂപ്

ചൊവ്വ, 13 ഫെബ്രുവരി 2024 (16:43 IST)
Bramayugam
മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൊറര്‍ ചിത്രമായ 'ഭ്രമയുഗം' റിലീസിന് ഇനി രണ്ടു നാള്‍ കൂടി. ഗംഭീര പ്രീ-സെയില്‍സ് ബിസിനസ് ആണ് നടന്നതെന്നാണ് കേള്‍ക്കുന്നത്.
 ചിത്രം കേരളത്തില്‍ നിന്ന് മാത്രം 40 ലക്ഷം രൂപ പ്രീ-സെയില്‍സില്‍ നേടിയതായി റിപ്പോര്‍ട്ടുണ്ട്, ഇത് സിനിമയുടെ ലോകമെമ്പാടുമുള്ള പ്രീ-സെയില്‍സ് ഒരു കോടി രൂപ കടക്കുമെന്ന് സൂചനയും നല്‍കുന്നു. 
ഫെബ്രുവരി 15 ന് ഭ്രമയുഗം തിയറ്ററുകളില്‍ എത്തും. സിനിമ പ്രഖ്യാപിച്ചത് മുതല്‍ വ്യത്യസ്തത നിറഞ്ഞ പോസ്റ്ററുകള്‍ തയ്യാറാക്കുന്നതില്‍ മിടുക്കരാണ് സിനിമയുടെ അണിയറക്കാര്‍. ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റ് പോസ്റ്ററുകള്‍ എല്ലാം വ്യത്യസ്തത നിറഞ്ഞതായിരുന്നു. ട്രെയിലറില്‍ ഉള്‍പ്പെടെ പറഞ്ഞാ പകിട്ട കളിയെ അവതരിപ്പിക്കുന്ന പ്രതീകാത്മക പോസ്റ്റര്‍ മമ്മൂട്ടി പങ്കിട്ടു.ഇത് കരുക്കള്, ഇത് രണ്ടും പകിട, എറിയുമ്പോ വീഴുന്ന എണ്ണം നോക്കി കരു നീക്കണം, ആദ്യം ഇവിടെ കരു എത്തുന്ന ആള്‍ ജയിക്കും. ഒക്കെ ഭാഗ്യം പോലെയാ'... എന്ന സംഭാഷണമാണ് ട്രെയിലറില്‍ ഉടനീളം ഉള്ളത്.
 മാന്ത്രികതയും നിഗൂഢവുമായ ഘടകങ്ങള്‍ നിറഞ്ഞ ഒരു മനയില്‍ താമസിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ വെളിപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ട്രെയിലര്‍. മമ്മൂട്ടി മനയിലേക്ക് എത്തുന്നവരുമായി പകിട കളിയില്‍ ഏര്‍പ്പെടുന്നതായി ട്രെയിലറില്‍ കാണാം. മനയ്ക്കുള്ളില്‍ കുടുങ്ങിപ്പോകുന്ന അര്‍ജുന അശോകന്റെ ഗംഭീര പ്രകടനമാണ് ട്രെയിലറില്‍ കാണാനായത്. സിദ്ധാര്‍ത്ഥ് ഭരതനും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.'ഭ്രമയുഗം' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് രാഹുല്‍ സദാശിവനാണ്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍