'ഭ്രമയുഗം' അപ്‌ഡേറ്റ് ! വിജയപാതയില്‍ തുടരാന്‍ മമ്മൂട്ടി

കെ ആര്‍ അനൂപ്

വ്യാഴം, 19 ഒക്‌ടോബര്‍ 2023 (17:12 IST)
വിജയപാതയില്‍ തുടരാന്‍ മമ്മൂട്ടി ഭീഷ്മ പര്‍വം,റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഭ്രമയുഗം വരാനിരിക്കുന്നു.ഇത് മമ്മൂട്ടിയുടെ കാലമാണെന്നാണ് ആരാധകര്‍ പറയുന്നത്.രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഒരൊറ്റ ലുക്ക് കൊണ്ടുതന്നെ ഹൈപ്പ് പലമടങ്ങ് വര്‍ധിച്ചു. മമ്മൂട്ടി സിനിമയില്‍ ചെയ്തു വച്ചിരിക്കുന്നത് എന്താണെന്ന് അറിയുവാനായി കാത്തിരിക്കുകയാണ് സിനിമ ലോകം. ഇപ്പോള്‍ സിനിമയുടെ പുതിയൊരു അപ്‌ഡേറ്റ് ആണ് പുറത്തു വന്നിരിക്കുന്നത്.
 
ഭ്രമയുഗം വിജയകരമായി പൂര്‍ത്തിയായതായി നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് അറിയിച്ചു. ഓഗസ്റ്റ് 17നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. കൊച്ചിയിലും ഒറ്റപ്പാലത്തുമായി ഷൂട്ട് നടന്നു.ആതിരപ്പള്ളിയുടെ ഭംഗിയും സിനിമയില്‍ കാണാനാകും. നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 2024 ന്റെ ആദ്യം സിനിമ പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ക്യാമ്പെയ്ന്‍ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഉടന്‍ ആരംഭിക്കും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍