ത്രില്ലടിപ്പിക്കാന്‍ ഫഹദ്, 'ധൂമം'പറയാന്‍ പോകുന്ന കഥ എന്ത് ?

കെ ആര്‍ അനൂപ്
ചൊവ്വ, 6 ജൂണ്‍ 2023 (15:13 IST)
ഫഹദ് ഫാസിലും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രമാണ് 'ധൂമം'. പവന്‍ കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ ജൂണ്‍ 8 ന്(12:59 PM)നിര്‍മ്മാതാക്കള്‍ പുറത്തിറക്കും.  
 
എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫഹദ് ഫാസിലിന്റെ പാന്‍-ഇന്ത്യന്‍ പ്രോജക്റ്റ് ആയ 'ധൂമം' വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.
 
അപര്‍ണ ബാലമുരളി, റോഷന്‍ മാത്യു, വിനീത് എന്നിവര്‍ നേരത്തെ 'ധൂമ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളായി സിനിമ റിലീസ് ചെയ്യും.
 
പ്രീത ജയരാമന്‍ ഛായാഗ്രാഹണവും പൂര്‍ണചന്ദ്ര തേജസ്വി സംഗീതവും ഒരുക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article