ദുല്‍ഖറിനെ മറികടന്ന് ഫഹദ് ഫാസില്‍ ! ആവേശം ഒ.ടി.ടി അവകാശം വിറ്റു പോയത് വമ്പന്‍ തുകയ്ക്ക്!

കെ ആര്‍ അനൂപ്
വെള്ളി, 10 മെയ് 2024 (17:42 IST)
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം ഏപ്രില്‍ 11നാണ് തിയേറ്ററുകളില്‍ എത്തിയത്. കഴിഞ്ഞദിവസം സര്‍പ്രൈസ് ഒ.ടി.ടി റിലീസായ സിനിമയ്ക്ക് വന്‍ തുകയാണ് ആമസോണ്‍ പ്രൈം വീഡിയോ നല്‍കിയത്. ഡിജിറ്റല്‍ അവകാശം സ്വന്തമാക്കാനായി വമ്പന്‍ തുക തന്നെ മുടക്കാന്‍ ആമസോണ്‍ തയ്യാറായി.
 
35 കോടി രൂപയ്ക്കാണ് ആവേശത്തിന്റെ ഒ.ടി.ടി അവകാശം ആമസോണ്‍ സ്വന്തമാക്കിയത്. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തക്ക് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്. 
 
ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തക്ക് ലഭിച്ചത് 32കോടിയാണ്.തിയറ്ററുകളിലെത്തി ഇരുപത്തിയൊമ്പതാം ദിവസം, 'ആവേശം' ഇന്ത്യയില്‍നിന്ന് 50 ലക്ഷം രൂപ കളക്ഷന്‍ നേടി.ഇതോടെ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 150.6 കോടി രൂപയായി.29 ദിവസത്തെ പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ ആവേശം ഇന്ത്യയില്‍ നിന്ന് മാത്രം 96.1 കോടി നേടി. വിദേശത്തുനിന്ന് 54. 5 കോടിയും ചിത്രം നേടിക്കഴിഞ്ഞു.
 
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശം' ഏപ്രില്‍ 11-നാണ് തിയേറ്റുകളില്‍ എത്തിയത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article