ടെസ്റ്റ് ഷൂട്ട് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തുടക്കത്തില്‍, നടി ശ്രീലീലയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്, നടിയുടെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് കാരണം മറ്റൊരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കള്‍. മമിത ബൈജുവും ഭാഗ്യശ്രീ ബോസും ചിത്രത്തിലെ നായികമാര്‍ ആകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇരു നടിമാരായും ചര്‍ച്ചകള്‍ നടക്കുന്നു.
കൂടാതെ, വിജയ് ദേവരകൊണ്ട രണ്ട് ചിത്രങ്ങളില്‍ കൂടി ഒപ്പുവെച്ചിട്ടുണ്ട്: സംവിധായകന്‍ രവി കിരണ്‍ കോലയ്ക്കൊപ്പം 'VD 13'/'SVC 59', രാഹുല്‍ സംകൃത്യനൊപ്പം 'VD 14' .