ഇന്ത്യൻ സിനിമ ലോകം കാത്തിരിക്കുന്ന 'കണ്ണപ്പ',വിഷ്ണു മഞ്ചുവിന്റെ പാൻഇന്ത്യൻ ചിത്രത്തിൽ പ്രഭാസ് ജോയിൻ ചെയ്തു

കെ ആര്‍ അനൂപ്
വെള്ളി, 10 മെയ് 2024 (16:03 IST)
സിനിമാലോകം പോലെ കാത്തിരിക്കുന്ന ചിത്രമാണ് 'കണ്ണപ്പ'. തെലുങ്ക് സിനിമാതാരമായ വിഷ്ണു മഞ്ചുവിന്റെ പാൻഇന്ത്യൻ ചിത്രമാണിത്. വൻ താരനിരയെ സിനിമയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നിർമാതാക്കൾ. പ്രഭാസും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടും. പ്രഭാസ് ചിത്രീകരണ സംഘത്തിനൊപ്പം ചേർന്നു.
 
അക്ഷയ് കുമാർ, മോഹൻലാല്‍, മോഹൻ ബാബു, ശരത് കുമാർ, ബ്രഹ്മാനന്ദം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
പരമശിവൻ്റെ ഭക്തനായ ഭക്തകണ്ണപ്പയുടെ അചഞ്ചലമായ ഭക്തിയെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
 
പ്രഗത്ഭരായ അണിയറ പ്രവർത്തകരും സിനിമയുടെ ഭാഗമാണ്.മണി ശർമ്മ, സ്റ്റീഫൻ ദേവസി ചേർന്നാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
 
ശിവനായി പ്രഭാസും പാർവതിയായി നയൻതാരയും എത്തുമെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ഒരു ശിവ ഭക്തന്‍റെ കഥ പറയുന്ന ചിത്രം 1976-ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
തെലുങ്കു, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്.ഛായാഗ്രഹണം: ഷെല്‍ഡൻ ചൗ, ആക്ഷൻ ഡയറക്ടർ: കേച ഖംഫക്ദീ, കോറിയോഗ്രഫി: പ്രഭുദേവ. പിആർഒ: ശബരി.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article