ദുൽഖറിനെ വരവേറ്റ് ബോളിവുഡ് താരങ്ങൾ- വീഡിയോ

Webdunia
തിങ്കള്‍, 30 ജൂലൈ 2018 (10:24 IST)
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാൻ റിലീസിനൊരുങ്ങുകയാണ്. റിലീസിനുമുൻപ് ചിത്രത്തിന്റെ പ്രീ റിലീസ് പാർട്ടി നടത്തി കർവാൻ ടീം. സെയ്ഫ് അലിഖാൻ, കരൺ ജോഹർ, വിദ്യ ബാലൻ, യാമി ഗൗതം, കൊങ്കണ സെൻ, സഞ്ജയ് കപൂർ, ജാവേദ് അക്തർ, ശബാന ആസ്മി, ശ്രദ്ധ കപൂർ തുടങ്ങിയ പ്രമുഖർ പാർട്ടിയിൽ പങ്കെടുത്തു.
 
അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലറിലെ തകർപ്പൻ പ്രകടനത്തോടെ ദുൽഖർ ബോളിവുഡിന്റെ താരമായി. രൺവീർ സിങ്, രൺബീർ കപൂർ, അർജുൻ കപൂർ എന്നീ യുവതാരങ്ങളുമായി ദുർഖറിനെ താരതമ്യം ചെയ്യുന്നവരുമുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം. 

അനുബന്ധ വാര്‍ത്തകള്‍

Next Article