മലയാള സിനിമയിലെ യുവതാരമാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും അരങ്ങേറ്റം കുറിച്ച ദുൽഖറിന് ആരാധകരും ആരാധികമാരും നിരവധിയുണ്ട്.
യാത്രയോടുള്ള തന്റെ ഇഷ്ടമാണ് കർവാൻ എന്ന ഹിന്ദി സിനിമയിലേക്ക് താൻ എത്തിപ്പെട്ടതെന്ന് ദുൽഖർ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ‘ഇതുവരെയുള്ള എന്റെ കരിയറിൽ യഥാർത്ഥ്യത്തോട് അകന്നു നിൽക്കുന്ന സിനിമകളായാലും റീമേക്കുകളായാലും ചെയ്യില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.”
ചുരുങ്ങിയ കാലത്തെ സിനിമാജീവിതത്തിനിടയിൽ തെന്നിന്ത്യയിലെ ആരാധികമാരുടെ ഹൃദയം കീഴടക്കിയത് എങ്ങനെയാണെന്ന ചോദ്യത്തിന് ദുൽഖറിന്റെ മറുപടി ഇങ്ങനെ. ”സത്യത്തിൽ എനിക്ക് അതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് എന്നെ കാണാൻ അത്ര സുന്ദരനൊന്നുമായിരുന്നില്ല. അപ്പോഴൊക്കെ പെൺകുട്ടികൾ എന്നെ നോക്കാതെ കൂടെയുള്ള സുഹൃത്തിനെയാണ് നോക്കുക. എന്നെ ആരും നോക്കിയിരുന്നില്ല. പക്ഷേ ഇപ്പോൾ, എനിക്ക് സന്തോഷമുണ്ട്”,
പഠിക്കുന്ന സമയത്ത് സുന്ദരനല്ലാത്തതിനാൽ പെൺകുട്ടികളാരും എന്നെ നോക്കിയില്ലെന്നായിരുന്നു ദുൽഖർ പറഞ്ഞത്.