ഒടുവിൽ ‘അബ്രഹാമിന്റെ സന്തതികളുടെ’ അണിയറ പ്രവർത്തകർ തന്നെ അത് പുറത്തുവിട്ടു, മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ സിനിമയായി മാറിയിരിക്കുകയാണ് അബ്രഹാമിന്റെ സന്തതികൾ. ഒരു തകര്‍പ്പന്‍ ഹിറ്റിന് വേണ്ട എല്ലാ ചേരുവകളും ഒരുപോലെ ചേർത്താണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്കുള്ളതിനാൽ കളക്ഷൻ പുറത്തുവിടാൻ സാധിക്കില്ലെന്നും, എന്നാൽ പുലിമുരുകന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമയായി അബ്രഹാം മാറിയെന്നുമായിരുന്നു നിർമ്മാതാക്കളായ ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.