‘അപാരം തന്നെ’- മോഹൻലാലിനെ വാനോളം പുകഴ്ത്തി പൃഥ്വിരാജ്

ഞായര്‍, 29 ജൂലൈ 2018 (16:17 IST)
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയ്ക്ക് വേണ്ടി മോഹൻലാൽ ചെയ്ത സംസ്കൃത നാടകമായ കർണ്ണഭാരത്തിന്റെ പൂർണ്ണരൂപം കഴിഞ്ഞ ദിവസം മോഹൻലാൽ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. ദാസൻ എഴുതിയ നാടകം കാവാലം നാരായണ പണിക്കറാണ് രംഗ്യഭാഷ്യം നൽകിയത്. 
 
മോഹൻലാലിന്റെ കർണ്ണഭാരം കണ്ട് അമ്പരന്നിരിക്കുകയാണ് യുവതാരം പൃഥ്വിരാജ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൃഥ്വിരാജിന്റെ ട്വിറ്റാണ്. നാടകത്തിനെ കുറിച്ചായിരുന്നു താരത്തിന്റെ ട്വിറ്റ്.
 
‘ലൂസിഫറിന്റെ ചിത്രീകരണത്തിനിടെയാണ് ഈ വീഡിയോയുടെ ചില ഭാഗങ്ങൾ കാണാൻ ഇടയായത്. ഇങ്ങനെ അഭിനയിക്കാൻ സാധിക്കുക എന്നത് മഹത്തായ ഒരു കാര്യമാണ്. ലൈവായി പാടുകയും സംഭാഷണം പറയുക, നിർത്താതെ പെർഫോം ചെയ്യുക അതും നിങ്ങൾക്ക് അറിയാത്ത ഒരു ഭാഷയിൽ‘- പൃഥ്വി ട്വീറ്റ് ചെയ്തു. 
 
ഏതായാലും പൃഥ്വിയുടെ ട്വീറ്റ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Had the privilege of seeing portions of this video in between Lucifer’s shoot. It’s a stupendous feat to have achieved. Live singing, dialogues and non stop performance in a language you don’t even know! #Mindblown https://t.co/oMrVQN6LSd

— Prithviraj Sukumaran (@PrithviOfficial) July 28, 2018

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍