കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി ചിത്രം രാജ 2 ടൈറ്റിൽ ഇന്ന്!

ഞായര്‍, 29 ജൂലൈ 2018 (13:56 IST)
മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജ 2. ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് പ്രഖ്യാപിക്കും. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ പുലിമുരുകന് ശേഷം വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രമാണ് രാജ 2. തമിഴ് നടന്‍ ജയ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് ഒന്‍പതിന് ആരംഭിക്കും.
 
രാജാ 2നായുള്ള ലൊക്കേഷന്‍ തെരഞ്ഞെടുക്കലും കാസ്റ്റിംഗും അന്തിമ ഘട്ടത്തിലാണ്. ഓഗസ്റ്റ് 15ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ 21ന് മമ്മൂട്ടി ജോയിന്‍ ചെയ്യും.അനുശ്രീ ഒരു നായിക വേഷത്തില്‍ എത്തും. മറ്റൊരു നായികാ കഥാപാത്രം കൂടി ചിത്രത്തിലുണ്ട്. 
 
എന്നാൽ പൃഥ്വിരാജ് രാജ 2ന്റെ ഭാഗമായിരിക്കില്ല. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന രാജ 2 ആദ്യ ഭാഗം പോലെ തന്നെ ഒരു മാസ് എന്റര്‍ടെയ്‌നറായാണ് ഒരുക്കുന്നത്. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ രസിക്കുന്ന തരത്തിലാണ് ചിത്രം എത്തുകയെന്ന് വൈശാഖ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍