ഈ പോസ്റ്റർ ഒട്ടിച്ചവന് നല്ലത് മാത്രം വരുത്തണേ: ടൊവിനോ

തിങ്കള്‍, 30 ജൂലൈ 2018 (09:17 IST)
ടൊവിനോ തോമസ് നായകനായ മറഡോണ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ തല തിരിഞ്ഞ പോസ്റ്റർ ആണ് ഇപ്പോൾ വൈറലാകുന്നത്. ടൊവിനോയുടെ ഉടലും തലയും വേറെയാക്കിയാണ് പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. ഈ പോസ്റ്റർ ടൊവിനോ ഷെയർ ചെയ്യുകയും ചെയ്തു.
 
വ്യത്യസ്തമായ പോസ്റ്റർ എന്ന പേരിൽ ഒരാരാധകൻ സിനിമാ പാരഡൈസോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം. ''പടത്തെപ്പറ്റി പോസിറ്റീവ് റിവ്യൂ ആണ് കേട്ടത്. ഈ പോസ്റ്റർ കണ്ടപ്പോൾ മനസ്സിലായി വളരെ വ്യത്യസ്തമായ ചിത്രമാണെന്ന്. ''
 
ചിത്രം ഷെയർ ചെയ്ത് ടൊവിനോ കുറിച്ചത് ഇങ്ങനെ; അതെ, മറഡോണ തലതെറിച്ചൊരു തലവനാ..(ഇനിയും ഉരുണ്ടാൽ ചെളി പുരളും) പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലതുമാത്രം വരുത്തണേ.,

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍