ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തെലുങ്കിലേക്ക് ? ഇത്തവണ ബാലയ്യയുടെ സിനിമയില്‍ നടന്‍

കെ ആര്‍ അനൂപ്
ശനി, 18 നവം‌ബര്‍ 2023 (10:29 IST)
2021നു ശേഷം മൂന്ന് സിനിമകളാണ് തെലുങ്ക് താരം നന്ദമുറി ബാലകൃഷ്ണയുടെ നൂറുകോടി ക്ലബ്ബില്‍ എത്തിയത്. അദ്ദേഹത്തിന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാനും സിനിമയുടെ ഭാഗമായേക്കും.
 
ഭഗവന്ദ് കേസരിക്ക് എന്ന ചിത്രത്തിനു ശേഷം ബാലയ്യ നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് കെ എസ് രവീന്ദ്രയാണ്.മഹാനടി, സീതാരാമം തുടങ്ങിയ സിനിമകളിലൂടെ ദുല്‍ഖറിന് തെലുങ്ക് മണ്ണില്‍ ആരാധകര്‍ ഏറെയുണ്ട്.ബാലയ്യ-ദുല്‍ഖര്‍ കോമ്പിനേഷനിലുളള സിനിമ ഇ
എങ്ങനെയുള്ളതായിരിക്കും എന്ന് അറിയുവാനുള്ള ആകാംക്ഷിയിലാണ് സിനിമ പ്രേമികള്‍. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article