ഡോക്ടര്‍ ഉണ്ണി മുകുന്ദന്‍,എല്ലാം സെറ്റാണ്,'ജയ് ഗണേഷ്'ന് ശേഷം 'ഗെറ്റ് സെറ്റ് ബേബി'

കെ ആര്‍ അനൂപ്

ശനി, 9 മാര്‍ച്ച് 2024 (09:16 IST)
ഉണ്ണി മുകുന്ദന്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അക്കൂട്ടത്തില്‍ ശ്രദ്ധ നേടിയ ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. കൊച്ചിയിലും തൊടുപുഴയിലുമായി 45 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ എഡിറ്റിംഗ് ജോലികള്‍ ആരംഭിച്ചു.സ്‌കന്ദാ സിനിമാസും കിങ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് ആണ് സംവിധാനം ചെയ്യുന്നത്.
 
ഐവിഎഫ് സ്‌പെഷലിസ്റ്റ് ഡോക്ടറായി ഉണ്ണി മുകുന്ദന്‍ വേഷമിടുന്നു അയാള്‍ നേരിടുന്ന ഒരു പ്രശ്‌നവും അതിന് പരിഹാരം കണ്ടെത്തുവാനായി സ്വീകരിക്കുന്ന രസകരമായ വഴിയും ഒക്കെയാണ് ഗെറ്റ് സെറ്റ് ബേബി പറയുന്നത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വയ്ക്കുന്ന ചിത്രം സാമൂഹികപ്രസക്തിയുള്ള വിഷയത്തെ നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നു. നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
 
മേപ്പടിയാന്‍, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ സിനിമകളിലൂടെ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന നടനായി ഉണ്ണി മുകുന്ദന്‍ മാറിക്കഴിഞ്ഞു. ജീവിതത്തെ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ശക്തമായ കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.
 
സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍, സാം ജോര്‍ജ്ജ് എന്നിവരാണ് സ്‌കന്ദ സിനിമാസിന്റെയും കിംഗ്‌സ്‌മെന്‍ എല്‍ എല്‍ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിര്‍മ്മിക്കുന്നത്.
 
 സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന്റെ 'ജയ് ഗണേഷ്' ഏപ്രില്‍ 11ന് റിലീസ് ചെയ്യും.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍