ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന വില്ലന്‍, 150 കോടി കൊടുക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാര്‍, ഈ നടനെ നിങ്ങള്‍ക്കറിയാം
ഇമേജ് നഷ്ടപ്പെടുമെന്ന് പേടിയില്ലാതെ വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറുള്ള ഒരു കൂട്ടം നടന്‍മാരുണ്ട് നമുക്ക് മുന്നില്‍. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയും ഫഹദ് ഫാസിലും ഒക്കെ ആ ധൈര്യം കാണിക്കാറുണ്ട്. അന്യഭാഷകളിലും അത്തരം ധൈര്യം കാണിക്കുന്ന താരങ്ങള്‍ വില്ലന്‍ വേഷത്തില്‍ എത്തി തിളങ്ങാറുണ്ട്.പറഞ്ഞുവരുന്നത് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന വില്ലനെ കുറിച്ചാണ്.
നിതേഷ് തിവാരിയുടെ രാമായണം വരാനിരിക്കുന്നു. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുമ്പോള്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കെജിഎഫ് നടന്‍ യാഷ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ് പ്രതിഫലമാണ് നിര്‍മാതാക്കള്‍ നടനായി ഓഫര്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ വില്ലന്‍ വേഷം ചെയ്യാനായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് വിജയ് സേതുപതിയാണ്.ജവാനില്‍ വില്ലനാക്കാന്‍ 25 കോടി രൂപയാണ് താരം വാങ്ങിയത്.
കല്‍ക്കിയിലെ വില്ലന്‍ വേഷത്തിന് കമല്‍ഹാസന് 25 മുതല്‍ 30 കോടി ഇവരെ വാഗ്ദാനം ചെയ്തിട്ടുണ്ട്. വിജയ് സേതുപതിക്ക് ലഭിക്കുന്നതിന്റെ അഞ്ചു മടങ്ങ് കൂടുതല്‍ പ്രതിഫലമാണ് യാഷിന് ലഭിക്കുന്നത്. ആദ്യമായിട്ടാണ് നടന്‍ ഒരു ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നത്. 150 കോടി രൂപ നടന് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറാണ്. സഞ്ജയ് ദത്ത്, കമല്‍ഹാസന്‍,വിജയ് സേതുപതി, ഇമ്രാന്‍ ഹാഷ്മി, സെയ്ഫ് അലി ഖാന്‍ എന്നിവരുടെ പ്രതിഫലങ്ങളെ പിന്നിലാക്കിയാണ് യാഷ് മുന്നില്‍ എത്തിയിരിക്കുന്നത്.