അഞ്ചും ഏഴുമല്ല ഇനി 10 കോടി, വന്‍ പ്രതിഫലം ചോദിച്ച് ജാന്‍വി,നടിയുടെ ആസ്തി

കെ ആര്‍ അനൂപ്

വ്യാഴം, 7 മാര്‍ച്ച് 2024 (09:14 IST)
Janhvi Kapoor
ബോളിവുഡിന്റെ താര സുന്ദരിയാണ് ജാന്‍വി. 26 വയസ്സ് പ്രായമുള്ള താരം വമ്പന്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സൂപ്പര്‍താരം രാംചരണിനൊപ്പമുള്ള നടിയുടെ ചിത്രം ഒരുങ്ങുകയാണ്. ഇതുവരെ 10 സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അതില്‍ 7 സിനിമകള്‍ പ്രദര്‍ശനത്തിനെത്തി. മൂന്നെണ്ണം വരാനിരിക്കുന്നു. ദേവര, മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി, ഉലജ് തുടങ്ങിയ ചിത്രങ്ങള്‍ വൈകാതെ പ്രേക്ഷകരിലേക്ക് എത്തും.
 
യുവ നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ഉള്ള നടി ആണ് ജാന്‍വി. വെറും 10 സിനിമകള്‍ കൊണ്ട് തന്നെ 58 കോടിയാണ് നടിയുടെ ആസ്തി. യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതും ജാന്‍വിയാണ്. ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ നടിക്ക് അഞ്ചു കോടി നല്‍കണം.
 
ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ കൂടുതല്‍ പ്രതിഫലം താരം ചോദിച്ചു. ബോളിവുഡില്‍ 5 കോടി വാങ്ങുന്ന നടിക്ക് ദേവര എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഏഴു കോടി രൂപ പ്രതിഫലമായി കിട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാംചരണിന്റെ പുതിയ സിനിമയ്ക്ക് 10 കോടി വരെ ലഭിക്കും. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 21 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രമോഷനായി സമീപിക്കുന്നവരില്‍ നിന്ന് 70- 80 ലക്ഷം രൂപ വരെ താരം പ്രതിഫലമായി മാറും.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍