രജനികാന്തിന്റെ ലാൽസലാം വീണു, തമിഴ്നാട്ടിൽ നിന്ന് 21 കോടി നേടി മഞ്ഞുമ്മൽ ബോയ്സ്

കെ ആര്‍ അനൂപ്

ബുധന്‍, 6 മാര്‍ച്ച് 2024 (17:50 IST)
ഫെബ്രുവരി 22ന് തിയേറ്ററുകളിൽ എത്തിയ സർവൈവൽ ത്രില്ലർ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം തമിഴ്നാട്ടിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ മുന്നേറുകയാണ് ചിത്രം.
തമിഴ് ബോക്സ് ഓഫീസിൽ രജനികാന്തിൻ്റെ 'ലാൽ സലാം' കളക്ഷനെ മഞ്ഞുമ്മൽ ബോയ്സ് മറികടന്നു. ലാല്‍ സലാം 90 കോടി ബജറ്റിലാണ് നിർമ്മിച്ചത്. 
 
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രം രണ്ടാഴ്ച മാത്രമാണ് തിയേറ്ററുകളിൽ നിന്നത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയത് 18 കോടിയാണ്. 16 കോടിക്ക് അടുത്ത് തമിഴ്നാട്ടിൽ നിന്നായിരുന്നു സിനിമ സ്വന്തമാക്കിയത്.
 
തമിഴ്നാട്ടിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് തന്നെ ലാൽസലാം കളക്ഷൻ മഞ്ഞുമ്മൽ ബോയ്സ് മറികടന്നു.ഇപ്പോള്‍ 21 കോടിയിലേറെയാണ് തമിഴ്നാട്ടിലെ മഞ്ഞുമ്മല്‍ ബോയ്സ് കളക്ഷന്‍. ഒരു മലയാള ചിത്രം തമിഴ്നാട്ടിലെ സൂപ്പർതാരത്തിന്റെ കളക്ഷൻ മറികടന്നു എന്നതാണ് പ്രത്യേകത. ഇത് വാർത്തകളിൽ നിറഞ്ഞു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍