മത്സ്യകന്യകയെ പോലെ ദിയ,​ ബേബി മൂൺ ചിത്രങ്ങൾ പങ്കുവച്ച് താരം

നിഹാരിക കെ.എസ്
തിങ്കള്‍, 7 ഏപ്രില്‍ 2025 (09:59 IST)
സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണ കുമാറും കുടുംബവും. അടുത്തിടെയാണ് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. ഇപ്പോൾ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ദിയയും ഭർത്താവ് അശ്വിനും. അഞ്ചാം മാസത്തിന്റെ അവസാന ഘട്ടത്തിലാണ് ദിയ ഇപ്പോൾ. ഗർഭകാലത്തിന്റെ ചിത്രങ്ങളെല്ലാം ദിയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ദിയയുടെ ബേബി മൂൺ ഫോട്ടോകളാണ് വൈറലാകുന്നത്.
 
മാലിദ്വീപിലാണ് ബേബി മൂണ്‍ ഫോട്ടോ ഷൂട്ട് നടത്തിയത്. അക്വാ ബ്ലൂ ബ്രാലെറ്റും സൈഡ് ഓപ്പൺ നെറ്റ് സ്കേർട്ടുമാണ് ദിയയുടെ ഔട്ട്ഫിറ്റ്. നിറവയറിൽ കൈവച്ച് മല്‍സ്യകന്യകയുടെ ലുക്കിലാണ് ദിയ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. റിങ് കമ്മലും ബ്രേസ്‌ലറ്റും മാത്രമാണ് ആക്സസറീസ്. ഒപ്പം വേവി ഹെയർ സ്റ്റൈലും കൂടി ആയപ്പോൾ നല്ല എലഗന്റ് ലുക്ക് ഉണ്ട്.
 
നിരവധി പേരാണ് കമന്റുമായി എത്തിയത്. മനോഹരം എന്നാണ് അപര്‍ണ തോമസ് കമന്‍റ് ചെയ്​തത്. ദിയയുടെ സഹോദരി ഹന്‍സികയുടേയും കമന്‍റുണ്ട്. കുഞ്ഞിനെ കാണാൻ കൊതിയായി എന്നാണ്  പലരും കമന്റ് ചെയ്തത്. ‘മത്സ്യകന്യകയെ പോലെ ഒരു അമ്മ’ എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article