13 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് കാണാം,ഹൊറര്‍ ഉണ്ട് എന്നാ സസ്‌പെന്‍സ് ത്രില്ലര്‍,ഭ്രമയുഗം കുഞ്ചമന്‍ പോറ്റിയുടെ കഥയല്ലെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍

കെ ആര്‍ അനൂപ്
ശനി, 10 ഫെബ്രുവരി 2024 (09:22 IST)
മമ്മൂട്ടിയുടെ 2024ലെ ആദ്യ റിലീസാണ് ഭ്രമയുഗം. സിനിമ പ്രദര്‍ശനത്തിനെത്താന്‍ ഇനി 5 ദിവസം കൂടി.സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം കത്തനാര്‍ കഥകളിലെ കുഞ്ചമന്‍ പോറ്റി ആണെന്നാണ് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നത്. ഈ കഥാപാത്രത്തിന്റെതാകും സിനിമ എന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകന്‍ രാഹുല്‍ സദാശിവന്‍. 
ഭ്രമയുഗം കുഞ്ചമന്‍ പോറ്റിയുടെ കഥയല്ലെന്നും ഹൊറര്‍ എലമെന്റ്‌സ് ഉള്ള എന്നാല്‍ 13 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് കാണാന്‍ പറ്റുന്ന സിനിമയാണെന്നും സംവിധായകന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
'ഭ്രമയുഗം പൂര്‍ണ്ണമായും ഫിക്ഷണല്‍ സ്റ്റോറിയാണ്ം മറ്റൊന്നും ഞങ്ങള്‍ ചിത്രത്തില്‍ പറയുന്നില്ല. ഇത് കുഞ്ചമന്‍ പോറ്റി യുടെ കഥയല്ല. 13 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും കാണാന്‍ പറ്റുന്ന സിനിമയാണിത്. ചെറുതായിട്ട് ഒരു ഹൊറര്‍ എലമെന്റ്‌സ് ഉണ്ട്. പക്ഷേ ഇതൊരു സസ്‌പെന്‍ഡ് ത്രില്ലര്‍ എന്നൊക്കെ പറയാം. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കണ്ടാല് എക്‌സ്പീരിയന്‍സ് വേറെ ആയിരിക്കും.',-രാഹുല്‍ സദാശിവന്‍.ALSO READ: ഇന്‍വെസ്റ്റിഗേഷന്‍ ചിത്രവുമായി ഇന്ദ്രന്‍സ്,ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ നടന്‍ ക്യാമറയ്ക്ക് മുന്നിലേക്ക്, കൂടെ ജാഫര്‍ ഇടുക്കിയും
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article