രചന സംവിധാനം ജോജു ജോര്‍ജ് ! ഇതാണ് ഫസ്റ്റ് ലുക്ക്,'പണി' തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്
ചൊവ്വ, 28 മെയ് 2024 (11:48 IST)
ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പണി. സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. 28 വര്‍ഷത്തെ സിനിമ കരിയറിന് ഒടുവിലാണ് നടന്‍ സംവിധായകനായത്. സ്വന്തം രചനയില്‍ ആദ്യ സംവിധാനസംരഭവുമായി എത്തുന്ന സന്തോഷത്തിലാണ് നടന്‍.ബിഗ് ബോസ് താരങ്ങളായ സാഗര്‍, ജുനൈസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pani Movie (@panimovie)

ജോജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 100 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. തൃശ്ശൂരും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂര്‍ത്തിയായത്. ജോജു തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും.അഭിനയയാണ് നായിക.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JUNAIZ_VP (@junaiz.vp)

ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‌സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article