കുഞ്ഞുങ്ങളൊക്കെ വേണമെന്ന ആഗ്രഹമുണ്ടായിരുന്നു, എല്ലാതും ഇല്ലാതായി, ആളുകളോട് അടുക്കാന്‍ പോലും പേടി, എല്ലാം മറന്ന് യാത്ര പോയ വിശേഷങ്ങളുമായി എലിസബത്ത് ഉദയന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 27 മെയ് 2024 (17:32 IST)
നടന്‍ ബാലയുമായുള്ള വിവാഹശേഷമാണ് എലിസബത്ത് ഉദയനെ മലയാളികള്‍ കൂടുതല്‍ അറിയുന്നത്. രണ്ടു വര്‍ഷത്തില്‍ കൂടുതലായി സന്തോഷകരമായ ജീവിതം നയിച്ചുവരികയാണ് ദമ്പതിമാര്‍. അടുത്തിടെ കരള്‍ രോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സയിലായിരുന്ന സമയത്ത് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് എലിസബത്തായിരുന്നു. എന്നാല്‍ ഇരുവരുടെയും ദാമ്പത്യ ജീവിതത്തില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെന്നും ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയാണെന്നുമാണ് ലഭിക്കുന്ന വിവരം. എന്നാല്‍ യൂട്യൂബിലൂടെ തന്നെ വിശേഷങ്ങള്‍ പതിവായി എലിസബത്ത് പങ്കിടാറുണ്ട്.
 
ജീവിതത്തില്‍ ഒരുപാട് ആഗ്രഹങ്ങള്‍ ഉണ്ടായിരുന്ന ആളായിരുന്നു താനെന്നും ജീവിതത്തില്‍ ഇനിയെന്ത് വേണമെന്ന് ഒന്നും അറിയാതെ നിന്നപ്പോഴാണ് ഒരു യാത്ര പോയതെന്നും എലിസബത്ത് പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറയുന്നു.
 
ഫാമിലി വേണം, കുഞ്ഞുങ്ങള്‍ വേണം, കുറേ ട്രിപ്പ് പോകണം, അവരുടെ പഠിപ്പ്, അവരുടെ ഒപ്പമുള്ള നിമിഷങ്ങള്‍ അങ്ങനെ കുറേ കാര്യങ്ങള്‍ ഞാന്‍ പ്ലാന്‍ ചെയ്തു വച്ചിരുന്നു. പിന്നെ ഒരു സമയത്ത് ഒരു ആഗ്രഹവും ഇല്ലാതെ ആയി. ആളുകളോട് കൂടുതല്‍ അടുക്കാനും അറ്റാച്ച്മെന്റ് വെക്കാനുമൊക്കെ പേടി ഉണ്ടായിരുന്നു ആ സമയത്താണ് ട്രിപ്പ് പോകുന്നതെന്ന് എലിസബത്ത് യൂട്യൂബ് വീഡിയോയില്‍ പറയുന്നു.
 
എലിസബത്ത് തന്റെ യാത്ര വിശേഷം യൂട്യൂബ് വീഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് മുഴുവന്‍ വീഡിയോയും കാണാം.
  
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍