'സലാര്‍ 2' ഇനി ഉണ്ടാകില്ല ? ചിരി അടക്കാന്‍ കഴിയുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 28 മെയ് 2024 (10:29 IST)
പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീല്‍ ഒരുക്കിയ 'സലാര്‍'വന്‍ വിജയമായി മാറിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. എന്നാല്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് സലാര്‍ 2 ഇനി ഉണ്ടാകില്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു. മെയ് അവസാനം ചിത്രീകരണം ആരംഭിക്കാന്‍ പദ്ധതിയിട്ടെങ്കിലും അത് നടക്കാതെ വന്നപ്പോഴാണ് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. 'സലാര്‍: ഭാഗം 2 - ശൗര്യംഗ പര്‍വ്വം'എന്നാണ് സിനിമയുടെ മുഴുവന്‍ പേര്.രാമോജി റാവു സിറ്റിയില്‍ ആയിരുന്നു ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നത്.
 
പ്രശാന്ത് നീല്‍ ജൂനിയര്‍ എന്‍ടിആര്‍ പടം പ്രഖ്യാപിച്ചതോടെ സലാര്‍ രണ്ട് ഉണ്ടാകില്ലെന്ന തരത്തിലുള്ള കണക്കുകൂട്ടലിലാണ് ആരാധകര്‍. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് 
 സിനിമയുടെ ഔദ്യോഗിക പേജില്‍ ഒരു പോസ്റ്റ് വന്നു. 
 
സലാറിന്റെ ഷൂട്ടിനിടെ സംവിധായകന്‍ പ്രശാന്ത് നീലും, പ്രഭാസും തമാശ പറഞ്ഞു ചിരിക്കുന്ന ചിത്രമാണ് ഔദ്യോഗിക പേജില്‍ പങ്കുവെച്ചത്.'അവര്‍ക്ക് ചിരി അടക്കാന്‍ കഴിയുന്നില്ല'എന്നതായിരുന്നു ക്യാപ്ഷന്‍.സലാര്‍ നിര്‍മ്മാതാക്കളായ ഹോംബാല ഫിലിംസ് ഈ എക്‌സ് പോസ്റ്റ് റീഷെയര്‍ ചെയ്തിട്ടുണ്ട്.
 
സിനിമ ഉപേക്ഷിച്ചെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് മറുപടിയാണ് ഈ പോസ്റ്റ് എന്നാണ് ആരാധകര്‍ പറയുന്നത്.ഉപേക്ഷിച്ചോ എന്നതിന് നേരിട്ടല്ലാതെ തന്നെ പ്രൊഡക്ഷന്‍ ഹൌസ് നല്‍കുന്ന മറുപടിയായാണ് ഇത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article