അഭിഭാഷകനായ ബി എ ആളൂര്‍ തിരക്കഥയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു. സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുമ്പ് തന്നെ ഈ ചിത്രത്തെക്കുറിച്ച് റിപ്പോർട്ടുകൾ വന്നെങ്കിലും ഔദ്യോഗികമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ചിത്രത്തിന് അവാസ്തവം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രീകരണം ഡിസംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് സംവിധായകന് കൊച്ചിയില്‍ പറഞ്ഞു.
ചിത്രത്തിൽ ദിലെപ് പ്രധാന വേഷത്തിൽ എത്തുന്നു എന്നതും ആരാധകർക്ക് ആവേശം നൽകുന്നതാണ്. നിലവില്‍ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ദിലീപ് വിദേശത്താണ്. അത് കഴിഞ്ഞ് നാട്ടിലെത്തിയാല്‍ സിനിമയുമായി സഹകരിക്കുമെന്ന് താരം അറിയിച്ചതായി സലിം ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ചിത്രത്തിൽ പ്രധാനപ്പെട്ട അതിഥി വേഷത്തിലായിരിക്കും ദിലീപ് എത്തുക എന്നും സൂചനകളുണ്ട്.