മീനാക്ഷിയെവിടെ എന്ന ചോദ്യത്തിന് ഇതാ ഉത്തരം, കാവ്യയ്ക്കൊപ്പം അതീവ സുന്ദരിയായി മീനാക്ഷിയും!

വെള്ളി, 23 നവം‌ബര്‍ 2018 (13:57 IST)
ദിലീപ്-കാവ്യ മാധവന്‍ താരദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൂടെയാണ് താരകുടുംബം കടന്ന് പോവുന്നത്. ഇരുവർക്കും കുഞ്ഞു മഹാലക്ഷ്മി പിറന്നിരിക്കുകയാണ്. ഇതിന്റെ സന്തോഷത്തിലാണ് കുടുംബം. വിജയദശമി ദിനത്തില്‍ മീനാക്ഷിയ്ക്ക് പുതിയൊരു കുഞ്ഞനിയത്തി എത്തിയ കാര്യം ദിലീപാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. 
 
മഹാലക്ഷ്മിയെന്നാണ് മീനാക്ഷിയുടെ അനുജത്തിയുടെ പേര്. ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ദിലീപിന്റെയും കാവ്യയുടെയും ചിത്രം വന്നിരുന്നെങ്കിലും മീനാക്ഷിയെ മാത്രം ചിത്രത്തില്‍ കണ്ടിരുന്നില്ല. ഇതോടെ സോഷ്യല്‍ മീഡിയയിലൂടെ അന്വേഷണവും ആരംഭിച്ചിരുന്നു. മീനാക്ഷിയെവിടെ എന്ന് ചോദിച്ചവർക്ക് ഉത്തരം ലഭിച്ചിരിക്കുകയാന്. 
 
ഡോക്ടറാവാന്‍ ചെന്നൈയില്‍ പഠിക്കുന്നതിനാല്‍ മീനൂട്ടി ചടങ്ങില്‍ എത്തിയിരുന്നില്ലേ എന്നും ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ മീനൂട്ടിയുമുണ്ടായിരുന്നു. കാവ്യയെ പോലെ കേരള സാരിയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു മീനൂട്ടി എത്തിയിരുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍