“അന്ന് ഞങ്ങള്‍ ഇത്രയും ലിബറലായിരുന്നില്ല. അതുകൊണ്ട് തന്നെ ചെറിയ രീതിയിൽ മത്സരവും ഉണ്ടായിട്ടുണ്ട്. അന്നത്തെ പ്രായത്തില്‍ പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രായത്തിന്റെ മാറ്റവും പക്വതയും മനുഷ്യസഹജമാണ്. ഇന്നത്തെ നായികമാരില്‍ എല്ലാവരും നല്ല ആര്‍ട്ടിസ്റ്റുമാരാണെന്നും എല്ലാ കാലഘട്ടത്തിലും അറിയപ്പെട്ടവര്‍ മികവുറ്റവര്‍ തന്നെയാണെന്നും നവ്യ പറഞ്ഞു.”
'ഒരിക്കല്‍ മലയാളത്തില്‍ തരംഗമായിരുന്ന സായ് പല്ലവിയെ തെലുങ്കിലും തമിഴിലും തിരക്കായതോടെയാണ് മലയാളത്തില്‍ കാണാതായത്. കഴിവില്ലാത്തത് കൊണ്ടല്ല. കാലം ഡിമാന്‍ഡ് ചെയ്യുന്നത് പോലെയാണ് അഭിനയിക്കേണ്ടത്. നമുക്ക് ഒരു കാലിബര്‍ ഉണ്ടെങ്കില്‍ ഏതു കാലത്തും അഭിനയിക്കാന്‍ പറ്റും. നമ്മുടെ മമ്മൂക്കയും ലാലേട്ടനും നെടുമുടി വേണുവുമൊക്കെ പ്രതിഭ കൊണ്ട് കാലത്തെ അതിജീവിക്കുന്നത് കണ്ടിട്ടില്ലേ.” – നവ്യ പറഞ്ഞു.