'എനിക്ക് അതിനുള്ള കരുത്തില്ല'; ചോദ്യം ചെയ്യലിനിടെ ദിലീപ്

Webdunia
തിങ്കള്‍, 24 ജനുവരി 2022 (12:55 IST)
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെ ഞായറാഴ്ച 11 മണിക്കൂറോളം ചോദ്യം ചെയ്തു. രണ്ടാം ദിനമായ ഇന്നും ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാകും. ആദ്യ ദിനം ക്രൈം ബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യലിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പല ചോദ്യങ്ങള്‍ക്കും ദിലീപ് വൈകാരികമായാണ് പ്രതികരിച്ചത്. താന്‍ ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്ന് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി കൂടിയായ ദിലീപ് പറഞ്ഞു. 
 
കോടതിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അത് കാണേണ്ടെന്നാണ് പറഞ്ഞത്. കാരണം നടിയെ ആ അവസ്ഥയില്‍ കാണാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടായിരുന്നു അതെന്നും ദിലീപ് ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 'എനിക്ക് അതിനുള്ള കരുത്തില്ല' എന്ന മറുപടിയാണ് ദിലീപ് അന്വേഷണസംഘത്തിനു നല്‍കിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ഗുഢാലോചന നടന്നുവെന്ന ആരോപണം തെറ്റാണെന്നും ദിലീപ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article