പരാജയങ്ങളിൽ നിന്ന് കരകയറാൻ ദിലീപ്, വൻ താരനിര,തങ്കമണിയിൽ ഇവരും ഉണ്ട്

കെ ആര്‍ അനൂപ്
തിങ്കള്‍, 4 മാര്‍ച്ച് 2024 (11:51 IST)
Dileep
തുടർ പരാജയങ്ങളുടെ ട്രാക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ദിലീപ്. രതീഷ് രകുനന്ദൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തങ്കമണി എന്ന സിനിമ നടൻറെ അടുത്തതായി പ്രേക്ഷകരിലേക്ക് എത്തും. സിനിമ മാർച്ച് 7ന് പ്രദർശനത്തിലെത്തിന് എത്തും.ഇപ്പോഴിതാ ക്യാരക്ടർ പോസ്റ്റുകൾ പുറത്ത് വന്നിരുന്നത്.
ട്രെയിലർ നേരത്തെ പുറത്തിറങ്ങി.
1986 ഒക്ടോബർ 21 ന് തങ്കമണി ഗ്രാമത്തിൽ ഒരു ബസ് സർവീസിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പോലീസ് ലാത്തിച്ചാർജിലും വെടിവയ്പ്പിലും കലാശിച്ച സംഭവത്തെ അടിസ്ഥാനമാക്കിയാണ് തങ്കമണി നിർമ്മിച്ചിരിക്കുന്നത്. 
നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ. ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി., അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. തമിഴ് സിനിമയിലെ താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.
 
 
 സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്
 

അനുബന്ധ വാര്‍ത്തകള്‍

Next Article