രജനിയുടെ അതിഥി വേഷം ക്ലിക്കായോ? ലാല്‍സലാം ഫസ്റ്റ് ഡേ കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ശനി, 10 ഫെബ്രുവരി 2024 (13:16 IST)
സൂപ്പര്‍ ഹിറ്റായി മാറിയ ജയിലറിന് ശേഷം രജനികാന്തിനെ ബിഗ് സ്‌ക്രീനില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. ലാല്‍സലാമിലെ അതിഥി വേഷം ക്ലിക്കായോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
 
 സംവിധായിക ഐശ്വര്യ രജനികാന്തിന്റെ ലാല്‍സലാം കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തില്‍ എത്തിയിരുന്നു. സിനിമയുടെ ആദ്യദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തു വന്നിരിക്കുന്നത്.
 
ലാല്‍ സലാം റിലീസിന് നേടിയത് 4.41 കോടി രൂപയാണ്.
 
തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. സെന്തില്‍, ജീവിത, തമ്പി രാമയ്യ, അനന്തിക സനില്‍കുമാര്‍, വിവേക് പ്രസന്ന, തങ്കദുരൈ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീണ്‍ ഭാസ്‌കര്‍, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനല്‍ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലന്‍, പിആര്‍ഒ: ശബരി.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article