മമ്മൂക്കയുടെ നായികയായി മഞ്ജുവാര്യർ?- ആവേശത്തോടെ ആരാധകർ

Webdunia
വ്യാഴം, 17 ജനുവരി 2019 (09:39 IST)
മലയാള സിനിമയുടെ മെഗാസ്‌റ്റാർ മമ്മൂക്കയുടെ നായികയായി ഇനി ആര് എന്ന ചോദ്യത്തിന് പ്രേക്ഷകർക്ക് ഒരു മറുപടി മാത്രമേ പറയാൻ ഉണ്ടാകൂ. അത് മഞ്ജു വാര്യരുടെ പേര് മാത്രമായിരിക്കും. ഒട്ടുമിക്ക നടിമാരും മമ്മൂക്കയുടെ നായികയായി അരങ്ങ് തകർത്തപ്പോൾ ആ ഭാഗ്യം ഇതുവരെ ലഭിക്കാത്തിരുന്നത് മഞ്ജുവിന് മാത്രമാണ്.
 
എന്നാൽ അങ്ങനെ ഒരു അവസരത്തിനായി താൻ കാത്തിരിക്കുകയാണെന്ന് മഞ്ജു തന്നെ ഒരു അഭിമുഖത്തിൽ പറയുകയും ഉണ്ടായിരുന്നു. ഈ പുതുവർഷത്തിൽ ആരാധകർ കാത്തിരിക്കുന്ന ഒരു ജോഡി കൂടിയാണിത്. മമ്മൂട്ടിയുടേതായി ഇരുപതോളം ചിത്രങ്ങളാണ് ഈ വർഷത്തിൽ പുറത്തിറങ്ങനിരിക്കുന്നത്.
 
എന്നാൽ ഇതിൽ പലതിലും ഇതിനോടകം തന്നെ നായികമാരെയും മറ്റ് കഥാപാത്രങ്ങളേയും സെറ്റ് ചെയ്‌തുകഴിഞ്ഞു. എങ്കിലും ഏതെങ്കിലും ഒരു ചിത്രത്തിൽ മമ്മൂക്കയുടെ നായികയായി മഞ്ജു എത്തണം എന്ന ആവശ്യം തന്നെയാണ് ആരാധകർക്ക് ഉള്ളത്. മലയാള സിനിമയിലെ മെഗാസ്‌റ്റാറും ലേഡി സൂപ്പർസ്‌റ്റാറും ഒന്നിക്കുമ്പോൾ തന്നെ അതൊരു വൻ വിജയം ആയിരിക്കുമെന്ന് തീർച്ചയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article