ലാല്‍ സലാം ആരാധകരെ തൃപ്തിപ്പെടുത്തിയോ? രജനികാന്ത് ചിത്രത്തിന്റെ ആദ്യ അഭിപ്രായങ്ങള്‍

കെ ആര്‍ അനൂപ്
വെള്ളി, 9 ഫെബ്രുവരി 2024 (11:17 IST)
Lal Salaam Movie Review
ജയിലറിന്റെ വലിയ വിജയത്തിന് ശേഷം എത്തിയ രജനികാന്ത് ചിത്രം ലാല്‍ സലാം ആരാധകരെ തൃപ്തിപ്പെടുത്തിയോ? മകള്‍ ഐശ്വര്യ രജനികാന്തിന്റെ തിരിച്ചുവരവ് ഗംഭീരമായോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പ്രേക്ഷകര്‍ മറുപടി നല്‍കിയിരിക്കുകയാണ്. വിഷ്ണു വിശാലാണ് സിനിമയിലെ നായകനെങ്കിലും രജനികാന്ത് എന്ന ഘടകമാണ് പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിക്കുന്നത്. സൂപ്പര്‍സ്റ്റാറിന്റെ സാന്നിധ്യം കാരണം വലിയ പ്രീ റിലീസ് ബിസിനസ് ആണ് സിനിമയ്ക്ക് ലഭിച്ചത്. സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ പുറത്തുവന്നു.
തമിഴ്‌നാട്ടില്‍ സിനിമയുടെ ആദ്യ പ്രദര്‍ശനം 9 മണിക്കേ ആരംഭിച്ചിട്ടുള്ളൂ. യുഎസില്‍ നിന്നും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആദ്യ പ്രതികരണങ്ങള്‍ നേരത്തെ പുറത്തുവന്നു.യുഎസില്‍ ചിത്രത്തിന് പ്രിവ്യൂ പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. രജനികാന്ത് ആരാധകര്‍ സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞപ്പോള്‍,ട്രേഡ് അനലിസ്റ്റുകളില്‍ നിന്നും മറ്റ് പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര അഭിപ്രായങ്ങളും പുറത്തുവരുന്നു.ഓവര്‍സീസ് മാര്‍ക്കറ്റുകളില്‍ നിന്ന് നല്ല അഭിപ്രായങ്ങളാണ് ആദ്യം പുറത്തുവന്നത്.
   
 

അനുബന്ധ വാര്‍ത്തകള്‍

Next Article